ബെംഗളൂരു: ബെംഗളൂരുവില്‍ ‘ഗരുഡ’ ടീമിനെ വിന്യസിച്ച് ബിഎസ് യെദിയൂരപ്പ. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റു മുതല്‍ എകെ 47 തോക്കുവരെ നല്‍കിയിരിക്കുന്ന സ്‌പെഷ്യല്‍ പോലീസ് സംഘമാണ് ‘ഗരുഡ’ ടീം. കലാപം നടന്ന പ്രദേശങ്ങളിലെ ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്താനാണ് ‘ഗരുഡ’ടീമിനെ വിന്യസിച്ചിരിക്കുന്നത്. പ്രവാചകനായ മുഹമ്മദിനെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് കലാപം നടന്നതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം. കെജി ഹള്ളി, ഡിജെ ഹള്ളി എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു സ്ഥലത്ത് നാലോ അതിലധികോ ആളുകള്‍ സംഘടിക്കുന്നതിന് വിലക്കുണ്ട്.
Read also:കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു
അക്രമ സഭവവുമായി ബന്ധപ്പെട്ട് 149-ല്‍ അധികം ആളുകളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തില്‍ 60 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് പോലീസ് വ്യക്തമാക്കി. കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മതതീവ്രവാദികള്‍ക്കെത്തിരെ കടുത്ത നടപടികള്‍ ഉണ്ടാവുമെന്ന് ബി.എസ് യെദ്യൂരപ്പ അറിയിച്ചു.
Post Your Comments