ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകൻ ബിവൈ വിജയേന്ദ്രയെ ഭാരതീയ ജനതാ പാർട്ടി കർണാടക ഘടകത്തിന്റെ പുതിയ അധ്യക്ഷനായി നിയമിച്ചു. മുൻ അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന് പകരക്കാരനായാണ് വിജയേന്ദ്രയെ നിയമിച്ചത്. കർണാടക ബിജെപി വൈസ് പ്രസിഡന്റായിരുന്ന വിജയേന്ദ്രയെ സംസ്ഥാനത്തിന്റെ പുതിയ ഇൻചാർജ് ആയി നിയമിച്ചെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ അറിയിച്ചു.
യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവ് അറസ്റ്റിൽ
അടുത്ത വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ നീക്കം. സംസ്ഥാന നിയമസഭയിൽ ശിവമോഗയിലെ ശിക്കാരിപുര മണ്ഡലത്തെയാണ് വിജയേന്ദ്ര പ്രതിനിധീകരിക്കുന്നത്. സിടി രവി, സുനിൽകുമാർ, ബസനഗൗഡ പാട്ടീൽ യത്നാൽ എന്നിവർക്കൊപ്പം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള പരിഗണയിൽ മുൻനിരക്കാരനായിരുന്നു വിജയേന്ദ്ര.
Post Your Comments