തിരുവനന്തപുരം: അമ്പൂരിയില്‍ രാഖിയെന്ന യുവതിയെ കഴുത്ത് ഞെരിച്ച കൊലപ്പെടുത്തി കുഴിടച്ചുമൂടിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കൊലയ്ക്കു ശേഷം രാഖിയുടെ മൃതദേഹം ഡാമിലോ തമിഴ്നാട്ടില്‍ കൊണ്ടുപോയി ഉപേക്ഷിക്കാന്‍ പ്രതികള്‍ പദ്ധതി ഇട്ടിരുന്നു. തമിഴ്നാട്ടിലെ ആളൊഴിഞ്ഞ ചതുപ്പില്‍ കെട്ടിത്താഴ്ത്താനായിരുന്നു പദ്ധതി. എന്നാല്‍ മൃതദേഹവുമായുള്ള യാത്ര അപകടമാകുമെന്ന് തോന്നിയതോടെ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയാണ് സൈനികനായ അഖില്‍. എന്നാല്‍ കുറ്റം ഏറ്റെടുക്കാനിരുന്നത് രണ്ടാം പ്രതി രാഹുലാണെന്ന് പോലീസ് കണ്ടെത്തി. അഖിലിന്റെ ജോലി നഷ്ടപ്പെടാതിരിക്കാനായിരുന്നു ഇത്. എന്നാല്‍ കൂട്ടുപ്രതി ആദര്‍ശ് പിടിയിലായതോടെ ആ നീക്കം പൊളിയുകയായിരുന്നു.
അതേസമയം കേസില്‍ അഖിലിന്റെ മാതാപിതാക്കള്‍ക്കെതിരേയും കേസെടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ കൊലപാതകത്തില്‍ ഇവരുടെ പങ്കേ അന്വേഷിച്ചു വരികയാണെന്നും നിലവില്‍ ഇവര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments