റായ്ബറേലി: ഉത്തര്‍പ്രദേശിലെ ഉന്നാവോയിലെ മാനഭംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിക്ക് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചാണ് അപകടം. പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ അപകടത്തില്‍ മരിച്ചു.പെണ്‍കുട്ടിയും അഭിഭാഷകനും ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.പെണ്‍കുട്ടിയുടെ അമ്മ മരിച്ചെന്ന് ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും പൊലീസ് നിഷേധിച്ചു.
റായ്‌ബറേലിയില്‍ വച്ച് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കാർ ഓടിച്ചിരുന്നത് അഭിഭാഷകൻ ആയിരുന്നു എന്നാണ് റിപ്പോർട്ട് . റായ്ബറേലിയിലെ ജില്ലാ ജയിലിലുള്ള അമ്മാവനെ സന്ദര്‍ശിക്കാനായി പോകുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. അപകടമുണ്ടാക്കിയ ട്രക്കിന്റെ ഡ്രൈവര്‍ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടുവന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ട്രക്കിന്റെ ഡ്രൈവറെയും ഉടമയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വിശദമായ അന്വേഷണം നടത്തിയ ശേഷമേ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് വ്യക്തമാകൂയെന്ന് പൊലീസ് പറഞ്ഞു.
Post Your Comments