കുവൈറ്റ് സിറ്റി : ബോട്ടപകടത്തിൽപ്പെട്ട അഞ്ചുപേരെ രക്ഷപ്പെടുത്തി. മിന അബ്ദുല്ലക്കടുത്ത് ശക്തമായ കാറ്റിലും തിരയിലും വെള്ളം കയറി ബോട്ട് മുങ്ങുകയായിരുന്നു. ഷുഐബ തുറമുഖത്തുനിന്നു തീരസംരക്ഷണ സേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതിനാലാണ് അഞ്ചുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. മോശം കാലാവസ്ഥ കാരണം കടലിൽ പോവുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
Post Your Comments