Latest NewsUAE

ഹസീം തഹ്സീൻ യസീദി തലവനായി അധികാരത്തിലേക്ക്

ബഗ്ദാദ്: ഹസീം തഹ്സീൻ യസീദി തലവനായി അധികാരമേറ്റു. അന്തരിച്ച യസീദി തലവൻ തഹ്‌സീൻ സെയ്‌ദ് അലി രാജകുമാരന്റെ പിൻഗാമിയാണ് മകൻ ഹസീം തഹ്സീൻ. 56 വയസാണ് ഹസീം തഹ്സീൻ ബെക്കിന്റെ പ്രായം.

സ്ഥാനാരോഹണച്ചടങ്ങ് നടന്നത് വടക്കുപടിഞ്ഞാറൻ ഇറാഖിലെ യസീദി പുണ്യസ്ഥലമായ ലാലിഷിൽ വച്ചായിരുന്നു. 75 വർഷം നേതൃപദവി വഹിച്ച തഹ്‌സീൻ കഴിഞ്ഞ ജനുവരിയിലാണ് അന്തരിച്ചത്. ഇറാഖിലെ ന്യൂനപക്ഷ വിഭാഗമായ യസീദികൾ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുടെ കൊടുംക്രൂരതകൾക്ക് ഇരയായവരാണ്.

സമാധാന നൊബേൽ പുരസ്കാരം നേടിയ യസീദി വംശജ നാദിയ മുറാദ് ഐഎസ് അടിമജീവിതത്തിൽ നിന്ന് രക്ഷപ്പെട്ടു യസീദികളുടെ സുരക്ഷയ്ക്കായി പോരാടിയാണു ലോകശ്രദ്ധ നേടിയത്. ലോകത്ത് ആകെയുള്ള 15 ലക്ഷം യസീദികളിൽ അഞ്ചര ലക്ഷം പേരും ഇറാഖിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button