തിരുവനന്തപുരം: 81കാരനായ ഭര്‍ത്താവിനെതിരെ വിവാഹത്തട്ടിപ്പ് പരാതിയുമായി ഭാര്യ. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച പണവുമായി ഭര്‍ത്താവ് നാടുവിട്ടെന്ന പരാതിയുമായാണ് ഭാര്യ വനിതാ കമ്മീഷനെ സമീപിച്ചത്.
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ സ്ത്രീയെ വിവാഹം ചെയ്ത് പണവുമായി ഇയാള്‍ മുങ്ങുകയായിരുന്നു. അറുപത്തിമൂന്നാം വയസ്സിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഭര്‍ത്താവിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹസമയത്ത് ഭര്‍ത്താവിന് 73 വയസ്സായിരുന്നു പ്രായം. മുന്‍ വിവാഹത്തിലെ ഭാര്യ മരിച്ചുപോയിയെന്നും മകള്‍ വിവാഹിതയാണെന്നുമായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഭര്‍ത്താവിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിപ്പെട്ടത്.
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ തനിക്ക് ലഭിച്ച 15 ലക്ഷം രൂപയുമായാണ് ഭര്‍ത്താവ് മുങ്ങിയതെന്ന് ഇവരുടെ പരാതിയില്‍ പറയുന്നു. ഇയാള്‍ക്ക് പല സ്ഥലങ്ങളിലും ഭാര്യമാര്‍ ഉണ്ടെന്നും സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞവരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായവരില്‍ ഏറിയ പങ്കെന്നും പരാതിയിലുണ്ട്. വിവാഹശേഷം പെന്‍ഷന്‍ തുകയും വിരമിച്ചപ്പോള്‍ ലഭിക്കുന്ന തുകയും കൈക്കലാക്കി കടന്നുകളയലാണ് ഇയാളുടെ രീതിയെന്നുമാണ് പരാതിയിലെ ആരോപണം. വയനാട് സ്വദേശിയാണ് ഇയാളെന്നാണ് സൂചന.
Post Your Comments