ThiruvananthapuramKeralaLatest NewsNews

വിവാഹ രജിസ്ട്രേഷന് വിവാഹപൂർവ കൗൺസിലിങ് നിർബന്ധമാക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി

തിരുവനന്തപുരം: വിവാഹ രജിസ്ട്രേഷന് മുൻപായി കൗണ്‍സലിങ് നൽകാൻ ഉദ്ദേശിക്കുന്നതായി വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി.
വിവാഹപൂർവ കൗൺസിലിംങ്ങിൽ പങ്കെടുത്തുവെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയെക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി വ്യക്തമാക്കി.

Also Read : നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് യുവാക്കള്‍ ആക്രമിച്ചെന്ന് വ്യാജ പ്രചാരണം: തുഷാരയുടെ ഭർത്താവ് കൊലക്കേസ് പ്രതിപേരൂർക്കടയിൽ അമ്മയുടെ അറിവില്ലാതെ ദത്ത് നൽകിയ കേസിൽ അനുപമയുടെ പരാതി ലഭിച്ചതായും വരുന്ന അഞ്ചാം തിയതി അനുപമയുടെ കേസിൽ സിറ്റിങ് നടക്കുമെന്നും അതിന് ശേഷ൦ എന്ത് നടപടിയെടുക്കണമെന്ന് കമീഷൻ തീരുമാനിക്കുമെന്നും സതീദേവി അറിയിച്ചു.

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിനെതിരായ ലൈംഗിക പീഡന പരാതി കമ്മീഷന് കിട്ടിയിട്ടില്ലെന്നും മോൻസനെതിരായ പരാതിയിൽ നിലവിൽ പൊലീസ് അന്വേഷണ൦ നടക്കുകയാണെന്നും സതീദേവി വ്യക്തമാക്കി. സമൂഹത്തിൽ തുല്യനീതി ഉറപ്പാക്കാൻ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കണമെന്ന സതീദേവിയുടെ പരാമർശം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button