തിരുവനന്തപുരം: എംഎസ്എഫ് സംസ്ഥാന നേതാക്കള്‍ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ച സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് വനിതാ ലീഗ്. വനിതാലീഗിന് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും ഇതേക്കുറിച്ച് അറിഞ്ഞ സ്ഥിതിക്ക് അടുത്ത പാര്‍ട്ടി കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്നും വനിതാ ലീഗ് ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് പറഞ്ഞു. എംഎസ്എഫിന്റെ വനിതാ വിഭാഗമായ ‘ഹരിത’ നല്കിയ പരാതിയെകുറിച്ച് അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണെന്നും നീതി,ന്യായം എന്നിവ എവിടെയാണെന്ന് കൃത്യമായി അന്വേഷിക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, ‘ഹരിത’ നേതാക്കളുടെ പരാതി വിശദമായി പരിശോധിക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷനംഗം ഷാഹിദ കമാല്‍ അറിയിച്ചു. വനിതകൾക്കെതിരായ ഇത്തരം പരാമര്‍ശങ്ങള്‍ പ്രബുദ്ധ കേരളത്തിന് ചേരാത്തതാണെന്നും എംഎസ്എഫ് നേതാക്കളെ തിരുത്തേണ്ടത് സംഘടനാ നേതൃത്വങ്ങളാണെന്നും ഷാഹിദ കമാല്‍ വ്യക്തമാക്കി. ഹരിത സംസ്ഥാന ഭാരവാഹികളായ 10 പെണ്‍കുട്ടികള്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി. അബ്ദുല്‍ വഹാബ് എന്നിവരെ എതിര് കക്ഷികളാക്കിയാണ് സംസ്ഥാന വനിത കമീഷന് പരാതി നല്‍കിയിട്ടുള്ളത്.
Post Your Comments