Latest NewsIndia

ചെട്ടിക്കുളങ്ങര ഭരണിനാളിൽ; പാട്ടിന് ചുവടുവെച്ച് സേവാഗ്, വീഡിയോ വൈറലാകുന്നു

മുൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിന്റെ ടിക് ടോക് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഹൻലാലിന്റെ റീമിക്സ് ആയ ‘ചെട്ടിക്കുളങ്ങര ഭരണിനാളിൽ’ എന്ന ഗാനത്തിനു വ്യായാമത്തിനിടെയാണ് സേവാഗ് ചുവടുവെച്ചത്.  അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഛോട്ടാമുംബൈ’യിലെതാണു ഗാനം. സേവാഗിന്റെ ഈ വിഡിയോ മോഹൻലാൽ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.  നേരത്തെ രജനീകാന്ത് ചിത്രം ‘പേട്ട’യിലെ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഊഞ്ഞാലാടുന്ന സേവാഗിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button