ബംഗളുരു: കര്‍ണാടകയില്‍ ഇന്നു വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഭൂരിപക്ഷം തെളിയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ.
കുമാരസ്വാമി സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക ബില്‍ മാറ്റങ്ങളൊന്നും ഇല്ലാതെ ഇന്നു തന്നെ സഭയില്‍ പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ വോട്ടെടുപ്പിനു ശേഷം വൈകാതെ സാമ്പത്തിക ബില്ല് പാസാക്കുന്ന നടപടിയിലേക്കു കടക്കും. മുന്‍ സര്‍ക്കാര്‍ തയാറാക്കിയ ബില്ലില്‍നിന്ന് ഒരു വരി പോലും മാറ്റിയില്ല.
ശമ്പളം നല്‍കാന്‍ പോലും ഫണ്ടില്ലാത്തതിനാല്‍ സാമ്പത്തിക ബില്ല് എത്രയും പെട്ടെന്ന് പാസാക്കേണ്ട സ്‌ഥിതിയാണെന്നും യെദിയൂരപ്പ വ്യക്‌തമാക്കി. വിശ്വാസ വോട്ടെടുപ്പില്‍ 104 പേരുടെ പിന്തുണയുണ്ടെങ്കില്‍ യെദിയൂരപ്പ സര്‍ക്കാരിനു ഭരണം നിലനിര്‍ത്താം. കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസ പ്രമേയത്തെ എതിര്‍ത്ത് 105 എം.എല്‍.എമാര്‍ വോട്ടു ചെയ്‌തിരുന്നു. ഇതിനിടെ കൂറുമാറ്റനിരോധനപ്രകാരം തങ്ങളെ അയോഗ്യരാക്കിയ കര്‍ണാടക സ്‌പീക്കറുടെ നടപടിക്കെതിരേ മൂന്ന് വിമത എം.എല്‍.എമാര്‍ ഇന്നു സുപ്രീം കോടതിയെ സമീപിക്കും.
കഴിഞ്ഞ 25 ന് സ്‌പീക്കര്‍ കെ.ആര്‍. രമേഷ്‌കുമാര്‍ അയോഗ്യരാക്കിയ കോണ്‍ഗ്രസ് എം.എല്‍.എ. രമേഷ് ജാര്‍കിഹോളി, മഹേഷ് കുമതള്ളി, സ്വതന്ത്രന്‍ ആര്‍. ശങ്കര്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ഇന്നലെ അയോഗ്യരാക്കപ്പെട്ട ബാക്കി 14 വിമത എം.എല്‍.എമാരും പരാതിയില്‍ കക്ഷി ചേരുമെന്നാണു സൂചന.
Post Your Comments