KeralaLatest News

വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള നടപടി; സർക്കാർ ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള നീക്കം സർക്കാർ മരവിപ്പിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ റദ്ദാക്കുകയും ചെയ്തു. 49 പേരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ട്രാന്‍സ് പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവാണ് റദ്ദാക്കിയത്. സ്ഥലംമാറ്റം അനുവദിച്ചതിന് പിന്നില്‍ വന്‍ സാമ്പത്തിക അഴിമതി നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഉത്തരവ് റദ്ദ് ചെയ്തത്.

നിരവധി പരാതികള്‍ ഉയര്‍ന്നതിനെതുടർന്നാണ് ഉത്തരവ് റദ്ദാക്കിയത്. സംഭവത്തില്‍ 32 പേരാണ് പരാതിയുമായി രംഗത്തെത്തിയത്. ജൂണ്‍ 17 ന് 25 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരെ സ്ഥലംമാറ്റിക്കൊണ്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവ് ഇറക്കിയിരുന്നു. നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് 49 പേരെ സ്ഥലം മാറ്റി കൊണ്ടുള്ള ഉത്തരവും റദ്ദാക്കിയത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരുടെ സംഘടന വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button