Latest NewsIndia

മുത്തലാഖ് ബിൽ : സുപ്രീംകോടതിയുടേത് ഭൂരിപക്ഷ വിധിയെന്ന് എൻകെ പ്രേമചന്ദ്രൻ

ഡൽഹി : മുത്തലാഖ് ബില്‍ വിഷയത്തിൽ സുപ്രീംകോടതിയുടേത് ഭൂരിപക്ഷ വിധിയെന്ന് എൻകെ പ്രേമചന്ദ്രൻ എംപി ലോക്‌സഭയിൽ പറഞ്ഞു.ഓർഡിനൻസ് തുടർച്ചയായി കൊണ്ടുവരുന്നത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം തടഞ്ഞു. മുത്തലാഖ് ബി്ല്‍ സുപ്രീം കോടതി വിധിക്ക് അനുസൃതമെന്ന് കേന്ദ്ര നിയമന്ത്രി പറഞ്ഞു.വിവരാവകാശ നിയമഭേദഗതി ബില്ലും മുത്തലാഖ് നിരോധന ബില്ലും ഉള്‍പ്പെടെ 7 പ്രധാനപ്പെട്ട ബില്ലുകള്‍ സിലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെച്ചൊല്ലി കേന്ദ്രവും പ്രതിപക്ഷവും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ വളരെ നിര്‍ണായകമായ ബില്ലുകളാണ് ഇന്ന് പാര്‍ലമെന്റില്‍ എത്തുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മുത്തലാഖ് നിരോധന ബില്‍. ഇതോടൊപ്പം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍, ഡിഎന്‍എ സാങ്കേതികവിദ്യാ ബില്‍ എന്നിവയും ഇന്ന് ലോക്‌സഭയിലെത്തും. വിവരാവകാശ നിയമ ഭേദഗതി ബില്‍, പാപ്പരത്ത നിയമ ഭേദഗതി ബില്‍ എന്നിവ രാജ്യസഭ പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button