തിരുവനന്തപുരം: സിപിഎം നേതാവ് എളമരം കരീം എംപിക്കെതിരെ രൂക്ഷ വിമർശനവുമായി യുഡിഎഫ് എംപി എൻ കെ പ്രേമചന്ദ്രൻ. രാജ്യസഭയിലെ സിപിഎമ്മിന്റെ കക്ഷിനേതാവ് എളമരം കരീം സംഘപരിവാർ സംഘടനയായിട്ടുള്ള ബിഎംഎസിന്റെ സമ്മേളനത്തിൽ പങ്കെടുത്ത് കാപ്പിയും കഴിച്ച് പുറത്തിറങ്ങിയിട്ടാണ് ബിജെപിയെ നഖശിഖാന്തം എതിർക്കുന്ന തന്നെ ബിജെപിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. ഒരു ചാനൽ ചർച്ചക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ബിജെപി എന്നത് സംഘപരിവാർ സംഘടനയല്ലെന്നാണ് താൻ മനസ്സിലാക്കുന്നത്. താൻ മനസ്സിലാക്കുന്നത് ശരിയാണെങ്കിൽ ആർഎസ്എസ്, ബജ്‌റംഗ്ദൾ, എബിവിപി, ബിഎംഎസ് തുടങ്ങിയവയൊക്കെയാണ് സംഘപരിവാർ സംഘടനകൾ. നരേന്ദ്രമോദി സർക്കാറിന്റെ കെടുകാര്യസ്ഥത തുറന്നെതിർത്ത് മൂന്ന് മണിക്കൂർ പ്രമേയം അവതരിപ്പിച്ച തന്നെയാണ് സംഘിയാക്കി സിപിഎം നേതാവ് എളമരം കരീം ചിത്രീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ആഴ്ചയിൽ ബജറ്റ് സമ്മേളനം തീരുന്നതിന് മുമ്പ് എൻ കെ പ്രേമചന്ദ്രൻ അടക്കം തിരഞ്ഞെടുക്കപ്പെട്ട എട്ട് എംപിമാർക്ക് പാർലമെന്റ് ഹൗസിലെ ക്യാന്റീൽ പ്രധാനമന്ത്രി അപ്രതീക്ഷിത ഉച്ചവിരുന്ന് നൽകിയിരുന്നു. ഇതിന് പിന്നാലെ എൻ കെ പ്രേമചന്ദ്രനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്ന് എൻ കെ പ്രേമചന്ദ്രനെതിരെ എളമരം കരീം വലിയ വിമർശനം നടത്തിയിരുന്നു.
Read Also: കടവന്ത്രയിലെ ബാറില്‍ വെടിവെപ്പ് നടത്തിയവരുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞു
Post Your Comments