Latest NewsKerala

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തില്‍ ധാരണ

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാന്‍ ധാരണ. പ്രസിഡന്റ് സ്ഥാനം ജോസഫ്- ജോസ് കെ മാണി വിഭാഗങ്ങള്‍ പങ്കിടും. അതേസമയം ആദ്യം ടേമില്‍ ആര് ഭരണം നടത്തുമെന്നതില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. സമവായത്തില്‍ എത്തിയില്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ് ഏറ്റടുക്കും.

കേരളാ കോണ്‍ഗ്രസ് എമ്മിലെ ഇരുവിഭാഗങ്ങളും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് രംഗത്തെത്തിയോടെയാണ് പ്രസിഡന്റ് സ്ഥാനത്തില്‍ തര്‍ക്കമുണ്ടായത്. കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി തങ്ങള്‍ പ്രഖ്യാപിച്ച ആളുതന്നെയാണെന്ന് ജോസ് കെ മാണി നിലപാട് വ്യക്തമാക്കി. പി ജെ ജോസഫ് നിര്‍ദ്ദേശിക്കുന്ന ആളിനെ യുഡിഎഫ് അംഗീകരിക്കണമെന്നായിരുന്നു മോന്‍സ് ജോസഫിന്റെ ആവശ്യം. ഈ സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ക്കള്‍ക്കിടയിലാണ് പുതിയ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button