ബംഗളുരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ തീരുമാനമെടുക്കാതെ ബിജെപി. വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നതു വൈകുന്നതാണു കാരണം . സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടു കര്‍ണാടക ബിജെപി നേതാക്കള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ആദ്യഘട്ട ചര്‍ച്ചയില്‍ തീരുമാനമായിട്ടില്ല. സ്പീക്കര്‍ അയോഗ്യത കല്പ്പിച്ചാല് വിമതര്‍ക്ക് എംഎല്‍എ സ്ഥാനം നഷ്ടപ്പെടും.
ഇക്കാര്യത്തില്‍ തീരുമാനമാകാനാണ് ബിജെപി നേതൃത്വം കാത്തിരിക്കുന്നതെന്നാണു സൂചന. ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന നിലപാടിലാണു ബിജെപി. വിമത എംഎല്‍എമാരുടെ രാജി സ്വീകരിക്കാനോ തള്ളാനോ സ്പീക്കര്‍ കൂടുതല്‍ സമയം എടുക്കുകയാണെങ്കില്‍ അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കില്ലെന്നും സംസ്ഥാനത്തു ഗവര്‍ണര്‍-രാഷ്ട്രപതി ഭരണത്തിനു ശിപാര്‍ശ ചെയ്യുമെന്നും ബിജെപി വക്താവ് ജി. മധുസുധന്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ 13 എംഎല്‍എമാരും മൂന്നു ജെഡിഎസ് അംഗങ്ങളുമാണു സ്പീക്കര്‍ക്കു രാജിക്കത്തു നല്‍കിയത്. ബിജെപിക്കു സര്‍ക്കാര്‍ രൂപീകരിക്കണണമെങ്കില്‍ 113 പേരുടെ പിന്തുണ വേണം. തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്കു രണ്ടു സ്വതന്ത്രരുടേത് ഉള്‍പ്പെടെ 107 എംഎല്‍എമാരുടെ പിന്തുണ ലഭിച്ചിരുന്നു.
Post Your Comments