ന്യൂഡല്‍ഹി: ഫിഫ റാങ്കിംഗില്‍ രണ്ട് പടവ് പിന്നിലേക്കിറങ്ങി ഇന്ത്യൻ ഫുട്ബാള്‍ ടീം. ഇക്കഴിഞ്ഞ ഇന്റര്‍ കോണ്ടിനെന്റല് കപ്പില്‍ ഒരു മത്സരം പോലും വിജയിക്കാന്‍ കഴിയാത്തതിനെ തുടർന്നാണ് ടീം രണ്ട് പടവ് ഇറങ്ങി 103-ാം സ്ഥാനത്തായത്. താജികിസ്ഥാന്‍ (4-2), കൊറിയ (5-2), എന്നിവര്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. സിറിയയുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഇന്ത്യയ്ക്ക് റാങ്ക് നില നഷ്ടമായിരുന്നു. അതേസമയം കോപ്പ അമേരിക്ക ചാമ്പ്യൻമാരായ ബ്രസീല്‍ ഫിഫ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ. ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിനെ മറികടന്നാണ് ബ്രസീല്‍ രണ്ടാമതെത്തിയത്. ബെല്‍ജിയമാണ് ഒന്നാം റാങ്കില്‍.
Post Your Comments