കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് കൂടുതല്‍ തിരിച്ചടി നൽകി യുവതി.. യുവതിയുമായി യാതൊരു ബന്ധവുമില്ലെന്ന ബിനോയിയുടെ വാദങ്ങള്‍ക്ക് മറുപടിയായി കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ യുവതി പുറത്തുവിട്ടു. 2013ലെ കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് യുവതി പുറത്തുവിട്ടിരിക്കുന്നത്. കുട്ടിയോടൊപ്പം ബിനോയ് കേക്ക് മുറിക്കുന്നതും കേക്ക് കുട്ടിയ്ക്ക് നല്‍കുന്നതുമായ മൂന്ന് ചിത്രങ്ങളാണ് യുവതി തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
ബിനോയ് കോടിയേരി എന്ന ഹാഷ് ടാഗും പോസ്റ്റിനൊപ്പം യുവതി പങ്കുവച്ചിട്ടുണ്ട്.വിവാഹ വാഗ്ദാനം നല്‍കി ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ബിനോയിയുമായുള്ള ബന്ധത്തില്‍ തനിക്കൊരു കുട്ടിയുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബിനോയ് ഇതിനെ ശക്തമായി എതിര്‍ക്കുകയാണുണ്ടായത്. കൂടാതെ ഡിഎൻഎ ടെസ്റ്റിനെ ബിനോയ് എതിർക്കുകയും ചെയ്തിരുന്നു. ബിനോയിയുടെ ന്യായീകരണങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് യുവതി പുറത്തുവിട്ട ചിത്രങ്ങള്‍. ഇതോടെ സോഷ്യൽ മീഡിയയിൽ ഇനി ഡിഎൻഎ ടെസ്റ്റിന്റെ ആവശ്യമേയില്ല എന്ന തരത്തിൽ ചിത്രങ്ങൾ വൈറലാകുകയാണ്.
Post Your Comments