മുംബൈ: മലയാളി സംരഭകന്‍ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്‌സി സ്‌പോര്‍ണര്‍മാര്‍. ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ ഓപ്പോ 1,079 കോടി രൂപയ്ക്കാണ് ബൈജൂസ് ആപ്പിന് കരാര്‍ മറിച്ചുനല്‍കിയത്. വിന്‍ഡീസ് സീരീസ് വരെയായിരിക്കും ഓപ്പോ ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയില്‍ ഇടം പിടിക്കുക. ഇന്ത്യന്‍ ജേര്‍സി ബ്രാന്റ് ചെയ്തത് അസന്തുലിതമാണെന്ന ഓപ്പോയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് തങ്ങളുടെ ജേര്‍സി അവകാശം ഓപ്പോ ബൈജൂസ് ആപ്പിന് കൈമാറുന്നത്.
ബംഗലൂരു ആസ്ഥാനമാക്കിയ വിദ്യാഭ്യാസ ആപ്പാണ് ബൈജൂസ്. ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് കൊല്ലത്തിനുള്ളില്‍ ഏറ്റവും മൂല്യം നേടിയെടുത്ത കമ്പനികളില്‍ ഒന്നാണ് കണ്ണൂരുകാരന്‍ ബൈജൂ രവീന്ദ്രന്റെ ബൈജൂസ്. അടുത്തിടെ ഇന്ത്യ-ന്യൂസിലാന്റ് പരമ്പരയുടെ മുഖ്യ പ്രയോജകര്‍ ബൈജൂസ് ആയിരുന്നു. ക്ഷിണാഫ്രിക്കന്‍ പര്യനടത്തില്‍ ബൈജൂസ് ആപ്പ് സ്‌പോര്‍ണ്‍സര്‍ െചയ്യുന്ന ജേഴ്‌സിയണിഞ്ഞ് ഇന്ത്യന്‍ ടീം ഇറങ്ങും
Post Your Comments