തിരുവനന്തപുരം: തിരുപുറത്ത് നിന്ന് ഒരു മാസം മുൻപ് കാണാതായ രാഖിയെ പ്രതിയും സൈനികനുമായ അഖിൽ നായർ ജോലിസ്ഥലത്തുനിന്നും വിളിച്ചുവരുത്തിയത് പുതിയ വീട് കാണിക്കാണെന്നുപറഞ്ഞുകൊണ്ടാണ്.ജൂണ്‍ 18-നാണ് എറണാകുളത്തുനിന്ന് രാഖി അവധിക്ക് നാട്ടിലെത്തിയത്. 21-ന് അഖിലേഷ് താന്‍ പണികഴിപ്പിക്കുന്ന വീടുകാണാന്‍ രാഖിയെ വിളിച്ചു.
രാഖിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ അത് വഴിതെറ്റിക്കാന്‍ രാഖിയുടെ സിംകാര്‍ഡില്‍നിന്ന് ചെന്നൈക്ക് പോവുകയാണെന്ന സന്ദേശവും മറ്റൊരു ഫോണിലേക്ക് അയച്ചു.
പുത്തന്‍കടയില്‍ ചായക്കട നടത്തിയിരുന്ന രാജന്റെ(മോഹനന്‍) രണ്ടാമത്തെ മകളാണ് രാഖി. രാഖിയുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. പിന്നീട് രണ്ടാനമ്മയുടെ തണലിലാണ് മകള്‍ വളര്‍ന്നത്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് എറണാകുളത്തെ കമ്പനിയില്‍ രാഖി ജോലിക്ക് പോയത്. ലീവ് കഴിഞ്ഞ് ജോലിക്ക് പോകുമ്പോഴെല്ലാം കടയില്‍ വന്ന് വണ്ടിക്കൂലിക്കുള്ള പണവുമെടുത്ത് പാലും കുടിച്ചാണ് മകള്‍ മടങ്ങുന്നതെന്ന് രാജന്‍ പറഞ്ഞു.
Post Your Comments