ബെംഗുളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ പരാജയത്തിനു പിന്നാലെ വിമത എംഎല്‍മാരോടുള്ള നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് സിദ്ദരാമയ്യ. ഓപ്പറേഷന്‍ താമരയില്‍ വീണ എംഎല്‍എമാരെ ആകാശം ഇടിഞ്ഞുവീണാലും പാര്‍ട്ടിയിലേക്കു തിരിച്ചെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ പരാജയത്തിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഒന്നുകൂടി ഉറപ്പിച്ചു പറയാന്‍ ആഗ്രഹിക്കുകയാണ്. ഓപ്പറേഷന്‍ താമരയില്‍ വീണവരെ പാര്‍ട്ടിയിലേക്കു തിരിച്ചെടുക്കില്ല. അതിനി ആകാശം ഇടിഞ്ഞു വീണാല്‍പ്പോലും.’- സിദ്ധരാമയ്യ പറഞ്ഞു. ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
204 എംഎല്‍എമാര്‍ പങ്കെടുത്ത വിശ്വാസ വോട്ടെടുപ്പില്‍ 99 എം എല്‍ എമാര്‍ കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 105 എം എല്‍ എമാര്‍ എതിര്‍ നിലപാട് സ്വീകരിച്ചു.
I would like to reaffirm that those who have fallen for Operation Kamala will never be inducted back to our party.
Even if the sky is falling down!!@INCKarnataka
— Siddaramaiah (@siddaramaiah) July 23, 2019
Post Your Comments