
അയോധ്യയിൽ പണിയുന്ന രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകില്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. തര്‍ക്കസ്ഥലത്ത് പണിയുന്ന രാമക്ഷേത്രത്തിന് പണം തരില്ലെന്നും മറ്റെവിടെയെങ്കിലുമാണ് പണിയുന്നതെങ്കില്‍ പണം തരാമെന്നും അദ്ദേഹം പറയുന്നു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ക്ഷേത്രത്തിനായി ഫണ്ട് ചോദിച്ച് വന്നവരോട് തരാൻ കഴിയില്ലെന്ന കാര്യം വ്യക്തമാക്കിയെന്നാണ് സിദ്ധരാമയ്യ പറയുന്നത്. അവര്‍ പണം പിരിച്ചിട്ടുണ്ട്. വാങ്ങിയ പണത്തിന് എന്നെങ്കിലും അവര്‍ കണക്ക് നല്‍കിയിരുന്നോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
Also Read:ബിസിനസുകാരന്റെ വീട്ടിൽ വ്യാജ റെയ്ഡ് നടത്തി ലക്ഷങ്ങൾ തട്ടി; പ്രതി അറസ്റ്റിൽ
നേരത്തേ, രാമക്ഷേത്ര നിർമ്മാണത്തിനായി പണം പിരിക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് ജെ.ഡി.എസ് നേതാവും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ എച്ച്. ഡി കുമാരസ്വാമി രംഗത്ത് വന്നിരുന്നു. ആരാണ് ഇവര്‍ക്ക് ഫണ്ട് പിരിക്കാന്‍ അനുവാദം നല്‍കിയതെന്നും പണം പിരിക്കുന്നതിന് എന്തെങ്കിലും രേഖയുണ്ടോയെന്നുമായിരുന്നു കുമാരസ്വാമി ചോദിച്ചത്. ഇതിനു പിന്നാലെയാണ് സിദ്ധരാമയ്യയുടെ രംഗപ്രവേശനം.
Post Your Comments