KeralaLatest NewsIndia

മഹാരാജാസ് കോളേജ് ക്യാമ്പസില്‍ വിദ്യാർത്ഥി യൂണിയൻ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; നാലു പേര്‍ക്ക് പരിക്ക്

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൂട്ടിച്ച ഓഫിസ് വീണ്ടും തുറന്നതാണ് സംഘര്‍ഷം ഉണ്ടാവാന്‍ കാരണം.

കൊച്ചി: മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐയും ഫ്രറ്റേണിറ്റിയും തമ്മില്‍ യൂണിയന്‍ ഓഫിസ് തുറക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം. കഴിഞ്ഞദിവസം കെ.എസ്.യു. നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ യൂണിയന്‍ ഓഫീസ് അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ബുധനാഴ്ച സംഘം ചേര്‍ന്നെത്തി ഓഫീസിന്റെ പൂട്ടു പൊളിച്ചു.. പ്രിന്‍സിപ്പലും ഓഫിസ് അടച്ചുപൂട്ടണമെന്ന് ഉത്തരവിട്ടിരുന്നു. പക്ഷെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൂട്ടിച്ച ഓഫിസ് വീണ്ടും തുറന്നതാണ് സംഘര്‍ഷം ഉണ്ടാവാന്‍ കാരണം.

ഓഫിസ് തുറന്നതിനെ തുടര്‍ന്ന് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ പ്രതിഷേധമായി ഓഫിസിലേക്ക് ജാഥയായി വരികയായിരുന്നു. മാഗസിന്‍ വര്‍ക്ക് തീര്‍ന്നിട്ടില്ലെന്നും എഡിറ്റര്‍ക്ക് യൂണിയന്‍ ഓഫിസ് ഉപയോഗിക്കേണ്ട ആവശ്യം ഉണ്ടെന്നുമായിരുന്നു എസ്.എഫ്.ഐ വാദം.തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും പിന്നീട് സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു. പോലീസെത്തിയാണ് ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടികളടക്കം നാല് പ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button