മസ്‌ക്കറ്റ് : ഉള്‍ക്കടലില്‍ ഭൂചലനം അനുഭവപ്പെട്ടു. അറേബ്യന്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ച 2.59നു റിക്ടര്‍ സ്കെയിലില്‍ 4.60 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലാ ഭൂകമ്പ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. മാനിലെ ഖസബില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ കടലില്‍ പത്ത് കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രമെന്ന് വിദഗ്ദര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments