തിരുവനന്തപുരം : പി.എസ്.സി നിയമന വിഷയത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് പ്രവർത്തകർക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചു.പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചശേഷം സെക്രട്ടറിയേറ്റ് ഗേറ്റിന് മുമ്പിൽ സ്ഥാപിച്ച പോലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് ലാത്തിച്ചാർജ് നടത്തി. കുറച്ച് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട് ഇവരെ ആശുപതിയിലേക്ക് മാറ്റി.
പോലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോൾ നിലത്തുവീണ ഒരാൾക്ക് ചെറിയ രീതിയിൽ പരിക്ക് പറ്റിയിരുന്നു. ഇയാളെയും ആശുപത്രിയിലേക്ക് മാറ്റി.പ്രവർത്തകർ ഇതുവരെ പിരിഞ്ഞുപോകാൻ തയ്യാറായിട്ടില്ല.റോഡ് ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു മാർച്ച് നടത്തിയിരുന്നു മൂന്ന് മണിക്കൂർ നീണ്ടുനിന്ന മാർച്ചിൽ വലിയ സംഘർഷാവസ്ഥ ഉണ്ടായിരുന്നു.
Post Your Comments