തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ജനവികാരം തിരിച്ചറിയാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനവികാരം തിരിച്ചറിഞ്ഞുള്ള നടപടികള്‍ ഇടതുപക്ഷത്തില്‍ നിന്നുമുണ്ടായില്ലെന്ന് ചിലയിടങ്ങളിൽ നിന്നും വിമര്‍ശനം ഉയർന്നിരുന്നു. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി എല്ലാ കക്ഷികളും സ്വാഗതം ചെയ്താണ്. എന്നാല്‍ അതിനിടെ ചില കക്ഷികള്‍ അക്കാര്യത്തില്‍ എതിര്‍ നിലപാടെടുത്തതോടെ സ്ഥിതിഗതികള്‍ മാറുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതി വിധിയാണ് ശബരിമല വിഷയത്തിൽ നടപ്പിലാക്കിയത്. കോടതി വിധിയില്‍ വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിന് പരിമിതിയുണ്ട്. സര്‍ക്കാര്‍ ഒരിക്കലും വിശ്വാസികള്‍ക്ക് എതിരായി നിന്നിട്ടില്ല. സുപ്രീംകോടതി വിധി വന്നപ്പോള്‍ എല്ലാം കക്ഷികളും അതിനെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കക്ഷികളും നിലപാട് മാറ്റിയെന്നും കോടിയേരി പറയുകയുണ്ടായി.
Post Your Comments