തിരുവനന്തപുരം: കര്‍ണാടകയിലെ പരാജയത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് ഇതിൽ നിന്ന് പാഠം പഠിക്കാൻ തയ്യാറാകണം. ബിജെപിയുടെ കുതിരക്കച്ചവടത്തിന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിന്നുകൊടുക്കുന്നുവെന്നതാണ് പ്രധാനപ്രശ്‌നം. ഐക്യമുന്നണി സംവിധാനത്തെ എങ്ങനെ കൊണ്ടുപോകണം എന്നതിനെ സംബന്ധിച്ച് കോണ്‍ഗ്രസിന് ധാരണവേണമെന്നും അദ്ദേഹം പറയുകയുണ്ടായി.
പണത്തിന്റെ പിന്നാലെ പോകുന്ന രാഷ്ട്രീയ പാര്‍ടിയായി മാറിയ കോണ്‍ഗ്രസിന് ബിജെപിയെ നേരിടാനുള്ള കഴിവില്ല. രാജി തുടങ്ങിയത് രാഹുല്‍ ഗാന്ധിയിൽ നിന്നാണ്. കര്‍ണാടകയിലും ഗോവയിലുമായി പണത്തിനുവേണ്ടി 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്കാെപ്പം പോയി. എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് ധീരതയുള്ള നിലപാടില്ലെന്നും കോടിയേരി ആരോപിച്ചു.
Post Your Comments