സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിൽ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും റീജിയണൽ ഓഫീസർ, യു.ഡി. ക്ലാർക്ക് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. റീജിയണൽ ഓഫീസർ തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. അടിസ്ഥാന യോഗ്യത ബിരുദം. എൻജിനിയറിംഗ്/ആർ.സി.ഐ. അംഗീകൃത ഡിപ്ലോമ/ഡിഗ്രി ഉള്ളവർക്ക് മുൻഗണന, സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സേവനമനുഷ്ഠിക്കുന്നതിന് സന്നദ്ധരായിരിക്കണം.
യു.ഡി. ക്ലാർക്ക് രണ്ടൊഴിവ്. അംഗീകൃത ബിരുദം, ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ)യുമാണ് യോഗ്യത. അപേക്ഷകൾ ഓഫീസ് മേലധികാരിയുടെ നിരാക്ഷേപപത്രം സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുരം, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ആഗസ്റ്റ് 14 വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്സ www.hpwc.kerala.gov.in ന്ദർശിക്കുക. ഫോൺ: 0471 2347768, 7152, 7153, 7156.
Liji
Post Your Comments