ഓഹിയോ: പദവി ദുരുപയോഗം ചെയ്തതിനു മുന്‍ ജഡ്ജിയ്ക്ക് കോടതി ശിക്ഷ വിധിച്ചു. ട്രേസി ഹണ്ടര്‍ എന്ന മുന്‍ ജുവനൈല്‍ കോടതി ജഡ്ജിയെയാണ് തടവ് ശിക്ഷയ്ക്ക് അമേരിക്കയിലെ ഓഹിയോയിലെ സിന്‍സിന്നാട്ടി കോടതി വിധി പ്രഖ്യാപിച്ചത്. ശിക്ഷാവിധി കേട്ട് ആക്രമിക്കാനെത്തിയവര്‍ക്കിടയില്‍ നിന്നും മുന്‍ ജഡ്ജിയെ വലിച്ചിഴച്ചാണ് ജയിലിലേക്ക് കൊണ്ടുപോയത്.
2013ല്‍ ലഹരിവിമുക്ത കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സഹോദരന് പ്രായപൂര്‍ത്തിയാവാത്ത ഒരു ആണ്‍കുട്ടി ഉള്‍പ്പെട്ട കേസിന്‍റെ വിവരങ്ങള്‍ നല്‍കിയെന്നായിരുന്നു കേസ്. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും താന്‍ സഹോദരനെ സഹായിച്ചിട്ടില്ലെന്നും ട്രേസി കോടതിയില്‍ വാദിച്ചു.
https://youtu.be/XYe8v403eyY
എന്നാല്‍ ആരോപണം തെളിഞ്ഞതോടെ ഇവരെ ജഡ്ജി പദവിയില്‍ നിന്ന് നീക്കം ചെയ്യുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. അഫ്രിക്ക അമേരിക്ക വംശജരില്‍ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെയാളാണ് ട്രേസി. 2010ലാണ് ഹാമില്‍ട്ടണിലെ കോടതിയില്‍ ജഡ്ജിയായി നിയമിതയായയത്
Post Your Comments