ലഖ്നൗ: സോന്‍ഭദ്ര കൂട്ടക്കൊലക്കേസില്‍ പുതിയ ഉത്തരവ്. പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുക്കാന്‍ ഉത്തര്‍പ്രദേശ് പോലീസ് തീരുമാനിച്ചു. പത്ത് പേരെ വെടിവെച്ച് കൊന്ന കേസില്‍ പ്രധാന പ്രതി യാഗദത്ത് അടക്കം 29 പേരാണ് അറസ്റ്റിലായിരിക്കുന്നത്. 17 പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഭൂമി അവകാശ തര്‍ക്കത്തെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ സ്ത്രീകളുള്‍പ്പടെ 10 ആദിവാസികളെ ഗ്രാമത്തലവനും സംഘവും കഴിഞ്ഞ ബുധനാഴ്ചയാണ് വെടിവച്ചുകൊന്നത്.
സോന്‍ഭദ്രയിലെ വിവാദ ഭൂമി 1955-ല്‍ ഒരു ട്രസ്റ്റിന് കൈമാറിയിരുന്നതാണ്. എന്നാല്‍ 1989-ല്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇടപെട്ട് ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കാന്‍ തീരുമാനമായി. ഭൂമി പിടിച്ചെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അന്നാണ് ആരംഭിച്ചതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തുന്നു. ഒടുവില്‍ 36 ഏക്കര്‍ ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചിരിക്കുന്നത്.
Post Your Comments