Latest NewsNewsIndia

ഒരു കോടി യുവാക്കള്‍ക്ക് സ്മാര്‍ട്ട്ഫോണുകളും ടാബ് ലെറ്റുകളും: ഡിജിറ്റല്‍ ശാക്തീകരണത്തിന്റെ ഭാഗമായി വമ്പന്‍ പ്രഖ്യാപനം

യുവാക്കള്‍ക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കുന്നതിനെ കുറിച്ചാണ് ബിജെപി സര്‍ക്കാര്‍ എപ്പോഴും ചിന്തിക്കുന്നത്.

ലക്നൗ: യുവാക്കൾക്കായി വമ്പന്‍ പ്രഖ്യാപനവുമായി യോഗി സര്‍ക്കാര്‍. ഡിജിറ്റല്‍ ശാക്തീകരണത്തിന്റെ ഭാഗമായി സ്മാര്‍ട്ട്ഫോണുകളും ടാബ് ലെറ്റുകളും ഒരു കോടി യുവാക്കള്‍ക്ക് നല്‍കാനുള്ള പ്രഖ്യാപനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . അനുബന്ധ ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം.

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേയാണ് ഈ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. 7301 കോടി രൂപയുടെ അനുബന്ധ ബജറ്റ് ശബ്ദ വോട്ടോടെ പാസായി. ഹൈസ്‌കൂളോ അതിന് മുകളില്‍ വിദ്യാഭ്യാസമോ ഉള്ള യുവാക്കളെ ഉദ്ദേശിച്ചാണ് പദ്ധതി. തൊഴില്‍രഹിതരായ യുവാക്കള്‍ക്കാണ് ഇത് കൂടുതല്‍ പ്രയോജനപ്പെടുക എന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ യുവാക്കളെ കുറിച്ച്‌ പ്രതിപക്ഷം ഒരിക്കലും ആലോചിക്കാറ് പോലുമില്ല. തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രതിപക്ഷം ഇവരെ പ്രേരിപ്പിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

read also: അഫ്ഗാനിൽ അമേരിക്കയ്‌ക്കെതിരെ നടന്നത് വൈദേശിക ആക്രമണത്തിൽ നിന്ന് സ്വന്തംഭൂമിയെ മോചിപ്പിക്കാനുള്ള പോരാട്ടം:പോപുലർ ഫ്രണ്ട്

‘ യുവാക്കള്‍ക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കുന്നതിനെ കുറിച്ചാണ് ബിജെപി സര്‍ക്കാര്‍ എപ്പോഴും ചിന്തിക്കുന്നത്. നിയമസംവിധാനവുമായി ബന്ധപ്പെട്ട് മോശം പ്രതിച്ഛായ നിലനിന്നിരുന്ന കാലത്ത് സ്വദേശം മറ്റുള്ളവരില്‍ നിന്ന് യുവാക്കള്‍ മറച്ചുവെച്ചിരുന്നു’- യോഗി ആദിത്യനാഥ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button