Latest NewsNewsIndia

ഗോവിന്ദൻ കുട്ടീ കുട്ടി മിണ്ടുന്നില്ല: എന്ത് ചോദിച്ചാലും മറുപടിയില്ല, ഭാര്യയെ കാമുകനെകൊണ്ട് കല്യാണം കഴിപ്പിച്ച് യുവാവ്

ഉത്തർപ്രദേശ്: എന്ത് ചോദിച്ചാലും മറുപടിയില്ല ഒടുവിൽ സഹികെട്ട് ഭാര്യയെ കാമുകനൊപ്പം പറഞ്ഞയച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ പങ്കജ് ശര്‍മ്മ എന്ന യുവാവാണ് വിവാഹത്തിന് ശേഷം ഭാര്യയെ കാമുകനൊപ്പം അയച്ചത്. ഗുരുഗ്രാമിലുള്ള ഒരു സ്വകാര്യ കമ്പനിയില്‍ അകൗണ്ടന്‍റാണ് പങ്കജ് ശര്‍മ്മ. കഴിഞ്ഞ മെയ് മാസത്തിലാണ് കോമള്‍ എന്ന യുവതിയുമായി പങ്കജിന്‍റെ വിവാഹം നടന്നത്. എന്നാൽ കല്യാണം കഴിഞ്ഞ അന്നു മുതല്‍ ഭാര്യ തന്നോട് അകലം പാലിച്ചിരുന്നതായി പങ്കജ് പറഞ്ഞു.

Also Read:മകളുടെ മരണം ഞെട്ടിച്ചു: അപകടത്തിൽ പെട്ട് മരിച്ച മുന്‍ മിസ് കേരള ആന്‍സി കബീറിന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

ഒരിക്കലും തന്നോട് സംസാരിക്കാൻ ഭാര്യ തയ്യാറായില്ല. എന്ത് ചോദിച്ചാലും ഒന്നും മിണ്ടുകയുമില്ല. ഒടുവില്‍ കാര്യം തിരക്കിയപ്പോഴാണ് പിന്‍റു എന്ന യുവാവുമായി അവൾ പ്രണയത്തിലാണെന്നും തന്‍റെ ഇഷ്ടമില്ലാതെയാണ് വിവാഹം കഴിപ്പിച്ചതെന്നും പറയുന്നത്, പങ്കജ് പറയുന്നു.

ഇതിനെതുടർന്ന് സംഭവത്തിന്റെ ഗൗരവം പങ്കജ് തന്നെ നേരിട്ട് ഭാര്യാസഹോദരനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. കോമൾ അവളുടെ ഇഷ്ടത്തിൽ ഉറച്ചു നിന്നു. തുടർന്ന് വിഷയം ഗാര്‍ഹിക പീഡന സെല്ലിന് മുന്നിലെത്തി. ഇവിടെ വച്ചും യുവതി ആഗ്രഹത്തില്‍ ഉറച്ചുനിന്നു. ഇതോടെ കാമുകനൊപ്പം ഒരുമിച്ച്‌ താമസിക്കാന്‍ യുവതിയെ പങ്കജ് ശര്‍മ്മ അനുവദിക്കുകയായിരുന്നു. വിവാഹത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതും പങ്കജായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button