Latest NewsIndiaNews

ഉത്തർപ്രദേശ് മറ്റ് സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും മികച്ച മാതൃക: യോഗി ആദിത്യനാഥ്

​ലഖ്​നൗ: വലിയ ജനസംഖ്യയുള്ള പ്രദേശമായിരുന്നിട്ടും വെല്ലുവിളികൾ ഏറെ ഉണ്ടായിട്ടും ഉത്തര്‍ പ്രദേശ്​ കോവിഡിനെ അതിജീവിച്ച രീതി പല രാജ്യങ്ങളും മാതൃയാക്കുന്നുവെന്ന് യോഗി ആദിത്യനാഥ്. യു.പിയിലെ കോവിഡിനെക്കുറിച്ചുള്ള ഐ.ഐ.ടി കാണ്‍പൂറിന്‍റെ പഠനം റിലീസ്​ ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവസരം: അപേക്ഷ ക്ഷണിച്ചു

‘വലിയ ജനസംഖ്യയുള്ളതുകൊണ്ടുതന്നെ ഉത്തര്‍ പ്രദേശിന്​ വലിയ വെല്ലുവിളികള്‍ ഉണ്ടായിരുന്നു. സൗകര്യങ്ങളുടെ അപര്യാപ്​തതയും തൊഴിലാളികളുടെ ഒഴുക്കും ഉണ്ടായിരുന്നു. പക്ഷേ ഇന്ന്​ ഉത്തര്‍പ്രദേശ്​ കോവിഡ്​ കൈകാര്യം ചെയ്​ത രീതി നിരവധി സംസ്ഥാനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും വരെ മാതൃകയാണ്’, യോഗി ആദിത്യനാഥ് പറഞ്ഞു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്‍റെ ആരോഗ്യ​മേഖല ശക്തിപ്പെട്ടില്ലായിരുന്നെങ്കില്‍ മഹാമാരിക്കെതിരെ പൊരുതാന്‍ രാജ്യത്തിന്​ സാധിക്കുമായിരുന്നില്ല. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ മാത്രമല്ല, ഉത്തര്‍പ്രദേശില്‍ ചികിത്സ സൗകര്യങ്ങള്‍ വിപുലപ്പെടുത്താനും ഞങ്ങള്‍ക്കാ​യി’, അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button