ഉത്തർപ്രദേശ്: ആകാശത്ത് നിന്ന് മത്സ്യമഴ പെയ്തിറങ്ങിയതിന്റെ അമ്പരപ്പിലാണ്
ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലെ ജനങ്ങൾ. തിങ്കളാഴ്ച കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെട്ടതിനോടൊപ്പമാണ് മറ്റൊരത്ഭുതം കൂടി പ്രദേശവാസികള്‍ കണ്ടത്, ആകാശത്ത് നിന്ന് മഴപോലെ മീനുകള്‍ വന്നു വീഴുന്നു. കണ്ടപ്പോള്‍ ആളുകള്‍ അത്ഭുതപ്പെട്ടുപ്പോയി. ആദ്യമായിട്ടായിരുന്നു ഇത്തരത്തിൽ ഒരു അനുഭവം.
ഈ പ്രതിഭാസത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ഏകദേശം 50 കിലോഗ്രാം മത്സ്യം ശേഖരിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കന്ധിയ ഗേറ്റിലുണ്ടായ ഈ മഴയില്‍ ആകാശത്ത് നിന്ന് നൂറുകണക്കിന് ചെറുമീനുകള്‍ വീണതായാണ് റിപ്പോര്‍ട്ടുകള്‍.
ഭദോഹി ജില്ലയിലെ ചൗരി മേഖലയിലായിരുന്നു ഇത്തരത്തിൽ ഒരു പ്രതിഭാസം ഉണ്ടായത്. മഴയോടൊപ്പം ചെറിയ മീനുകള്‍ വീഴാന്‍ തുടങ്ങിയതോടെ നാട്ടുകാർക്ക് ആശ്ചര്യവും അങ്കലാപ്പുമായിരുന്നു. മഴയ്‌ക്കൊപ്പം ആലിപ്പഴങ്ങള്‍ വീഴുന്നത് കാണുന്നത് സാധാരണമാണ്. പക്ഷേ മത്സ്യ മഴ ഉണ്ടാകുന്നത് അപൂര്‍വമാണ്. മീന്‍ മഴ കണ്ട് ചില പ്രദേശവാസികള്‍ അമ്പരന്നപ്പോള്‍ മറ്റുചിലര്‍ അത്യധികം പരിഭ്രാന്തരാവുകയും ഭയപ്പെടുകയും ചെയ്തു. ശക്തമായ ന്യൂനമര്‍ദ്ദമാണ് ഈ പ്രതിഭാസത്തിന് പിന്നിലെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ വിശദീകരണം.
Post Your Comments