മുംബൈ: 48 മെഗാപിക്സല്‍ ക്യാമറ സ്മാര്‍ട്ഫോണുകളെയും പിന്നിലാക്കി 64 മെഗാപിക്സല്‍ ക്യാമറയുമായി ഷാവോമി പുതിയ സ്മാര്‍ട്ഫോണുകൾ അവതരിപ്പിക്കുന്നു.
64 മെഗാപിക്സല്‍ സെന്‍സറിന്റെ പിന്‍ബലത്തില്‍ മികച്ച സൂം സൗകര്യവുമായാണ് ഫോണ്‍ എത്തുക. ഏത് സെന്‍സറാണ് ഇതിന് വേണ്ടി ഉപയോഗിച്ചതെന്ന് ഷാവോമി വെളിപ്പെടുത്തിയിട്ടില്ല. സോഷ്യല്‍ മീഡിയാ വെബ്സൈറ്റായ വീബോയിലാണ് ഷാവോമി പുതിയ ഫോണിന്റെ മാതൃക പുറത്തുവിട്ടത്.
64 മെഗാപിക്സല്‍ ക്യാമറയുമായി ഈ വര്‍ഷം അവസാനത്തോടെ എംഐ മിക്സ് 4 എത്തുമെന്ന് ഷാവോമി പ്രൊഡക്റ്റ് ഡയറക്ടര്‍ വാങ് ടെങ് തോമസ് കഴിഞ്ഞ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനിടെ പറഞ്ഞിരുന്നു. കൂടാതെ ഡസ്റ്റ് വാട്ടര്‍ റെസിസ്റ്റന്‍സിനായുള്ള ഐപി 68 സര്‍ട്ടിഫിക്കേഷനും ഫോണിനുണ്ടാവുമെന്നും വിവരമുണ്ട്. ഈ ഫോണില്‍ അമോലെഡ് 2കെ എഡിആര്‍ 10 ഡിസ്പ്ലേ ആയിരിക്കും എന്നും സ്ക്രീനിന് 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ടാവുമെന്നും പറയപ്പെടുന്നു.
Post Your Comments