മുംബൈ: വിവാഹ വാഗ്ദാനം നല്‍കി ബിഹാര്‍ സ്വദേശി നല്‍കിയ പീഡന പരാതയില്‍ ഡിഎന്‍എ പരിശോധനയ്ക്കായുള്ള രക്ത സാമ്പിള്‍ നല്‍കാന്‍ തയ്യാറല്ലെന്ന് ബിനോയ് കോടിയേരി. കേസില്‍ തനിക്കെതിരായി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി മുംബൈ ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ ഇപ്പോള്‍ രക്ത സാമ്പിള്‍ നല്‍കാന്‍ തയ്യാറല്ലെന്ന് ബിനോയ് പൊലീസിനെ അറിയിച്ചു.
യുതിയുടെ പരാതിയില്‍ മുംബൈ പൊലീസെടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യവുമായാണ് ബിനോയ് മുംബൈ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ 17-നാണ് ബിനോയ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ബുധനാഴ്ച പരിഗണിക്കും.
അതേസമയം മുന്‍കൂര്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ബിനോയ് കോടിയേരി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരായി. മറ്റു തടസ്സങ്ങളൊന്നുമില്ലെങകില്‍ ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയിയുടെ രക്തസാംപിള്‍ എടുക്കാനാണ് മുംബൈ പോലീസിന്റെ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു രക്തസാംപിള്‍ കൈമാറേണ്ടിയിരുന്നത്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് മെഡിക്കല്‍ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ഇതു മാറ്റി വയ്ക്കുകയായിരുന്നു.
Post Your Comments