മുംബൈ : കാമുകിയെ ശ്വസാം മുട്ടിച്ച കൊലപ്പെടുത്തിയതിനു ശേഷം യുവാവ് തൂങ്ങി മരിച്ചു. മുംബൈ കല്യാണിലെ ഒരു ഗസ്റ്റ് ഹൗസിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിഭാ പ്രസാദ് എന്ന യുവതിയെ അരുണ്‍ഗുപ്ത (21) ആണ് കൊലപ്പെടുത്തിയത്. തന്റെ കൈത്തണ്ട മുറിച്ച രക്തം പ്രതിഭയുടെ സീമന്ത രേഖയില്‍ ചാര്‍ത്തിയതിനു ശേഷമാണ് കാമുകിയെ അരുണ്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. സീമന്തരേഖയില്‍ ചോര ചാര്‍ത്തിയശേഷം അരുണും പ്രതിഭയും ഒന്നിച്ച് സെല്‍ഫി എടുത്തിരുന്നു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1.30 നാണ് ഇരുവരും ഗസ്റ്റ് ഹൗസില്‍ എത്തി റൂമെടുത്തത്. വൈകുന്നേരം വരെ ഇരുവരും റൂമില്‍ നിന്ന് പുറത്തിറങ്ങിയില്ല. വൈകുന്നേരത്തോടെ ഇവര്‍ വെള്ളം ആവശ്യപ്പെട്ടിരുു. രാത്രി 9.30 ന് അത്താഴം കഴിക്കാനായി ജീവനക്കാര്‍ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ പറഞ്ഞു.
പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണ്‍ കൈത്തണ്ട മുറിയ്ക്കാന്‍ ഉപയോഗിച്ച ബ്ലേഡ് മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശിയായ അരുണ്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രതിഭയുമായി പിന്നീടം അടുപ്പത്തിലാവുകയായിരുന്നു. മുംബൈയില്‍ താമസിക്കുന്ന പ്രതിഭയെ കാണുവാന്‍ അരുണ്‍ വെള്ളിയാഴ്ചയാണ് നഗരത്തില്‍ എത്തിയത്. മുംബൈ ഗഡ്‌കോപ്പറിലെ താമസക്കാരിയായ പ്രതിഭ കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. അതേ സമയം പ്രതിഭയെ ഉത്തര്‍പ്രദേശിലേക്ക് വരാന്‍ കൂട്ടാക്കാത്തതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.
Post Your Comments