Latest NewsIndiaNews

വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയ യുവാവിനെ കാമുകി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

കാമുകനെ കൊലപ്പെടുത്തിയ സൊഹ്റ ആറ് കുട്ടികളുടെ മാതാവാണ്

മുംബൈ: വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയ യുവാവിനെ കാമുകി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഓട്ടോറിക്ഷ ഡ്രൈവറായ റംസാന്‍ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. യുവാവിന്റെ മരണം ഉറപ്പാക്കിയ ശേഷം കാമുകി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

Read Also: റിലയൻസിന്റെ റീട്ടെയിൽ ബിസിനസിന്റെ ലീഡറായി ഇഷ അംബാനി: പ്രഖ്യാപനവുമായി മുകേഷ് അംബാനി

മുംബൈ അരേ കോളനിയില്‍ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. കേസിലെ പ്രതിയായ സൊഹ്‌റ ആറ് കുട്ടികളുടെ മാതാവാണ്. ഇവരും റംസാനും ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. വീട്ടില്‍ മിക്കപ്പോഴും വഴക്കുണ്ടാകാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.

പ്രശ്‌നം തീര്‍ക്കാന്‍ പൊലീസിനെ സമീപിക്കാനൊരുങ്ങുന്നതിനിടയിലാണ് കൊലപാതകമുണ്ടായതെന്ന് സമീപവാസികള്‍ അറിയിച്ചു. വിവാഹം വാഗ്ദാനം നല്‍കി റംസാന്‍ തന്നെ പറ്റിക്കുകയായിരുന്നുവെന്ന് സൊഹ്‌റ പറയാറുണ്ടായിരുന്നുവെന്നും സമീപവാസി വ്യക്തമാക്കി. യുവാവ് ഓട്ടോ ഓടിക്കുന്നതിനിടയില്‍ പിന്‍സീറ്റിലിരുന്ന സൊഹ്‌റ, ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button