Latest NewsIndia

തട്ടിക്കൂട്ട് മന്ത്രിസഭ പൊളിഞ്ഞതോടെ എംഎൽഎമാർക്ക് പണികൊടുക്കാനുറച്ച് ജെഡിഎസും കോൺഗ്രസ്സും

കോ​ണ്‍​ഗ്ര​സ്​- ജെ.​ഡി-​എ​സ്​ ത​മ്മി​ല​ടി​യും ഭ​ര​ണ​ത്തി​ലെ മെ​ല്ലെ​പ്പോ​ക്കും മൂലം കർണ്ണാടകയിലെ ജനങ്ങൾ തന്നെ പൊറുതി മുട്ടിയിരുന്നു.

ബം​ഗ​ളൂ​രു: ബിജെപിക്ക് കർണ്ണാടകയിൽ ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ കർണ്ണാടകയിൽ ബദ്ധവൈരികളായ രണ്ടു പാർട്ടികൾ ഉണ്ടാക്കിയ തട്ടിക്കൂട്ട് മന്ത്രിസഭ പൊളിഞ്ഞു. ഇന്നലെ നടന്ന വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി ഗവണ്മെന്റ് തോൽക്കുകയായിരുന്നു. കോ​ണ്‍​ഗ്ര​സ്​- ജെ.​ഡി-​എ​സ്​ ത​മ്മി​ല​ടി​യും ഭ​ര​ണ​ത്തി​ലെ മെ​ല്ലെ​പ്പോ​ക്കും മൂലം കർണ്ണാടകയിലെ ജനങ്ങൾ തന്നെ പൊറുതി മുട്ടിയിരുന്നു. ലോകസഭാ ഇലക്ഷനിലും കർണ്ണാടകയിൽ ബിജെപിക്ക് തന്നെയായിരുന്നു വിജയം. ​

ഭര​ണ​പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണ​ക്കാ​രാ​യ വി​മ​ത എം.​എ​ല്‍.​എ​മാ​രെ എ​ന്തു​വ​ന്നാ​ലും അ​യോ​ഗ്യ​രാ​ക്കു​മെ​ന്ന്​​ ഉറപ്പിച്ചാണ് കോ​ണ്‍​ഗ്ര​സും ജെ.​ഡി-​എ​സും ഇപ്പോൾ ഉള്ളത്. വി​ശ്വാ​സ​വോട്ടെ​ടു​പ്പി​ല്‍​നി​ന്ന്​ വി​ട്ടു​നി​ന്ന​തും വി​പ്പ്​ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കി ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​നീ​ങ്ങാ​നാ​ണ്​ കോ​ണ്‍​ഗ്ര​സി​​െന്‍റ​യും ജെ.​ഡി-​എ​സി​ന്റെയും തീ​രു​മാ​നം. 12 കോ​ണ്‍​ഗ്ര​സ്​ എം.​എ​ല്‍.​എ​മാ​ര്‍​ക്കും മൂ​ന്ന്​ ജെ.​ഡി-​എ​സ്​ എം.​എ​ല്‍.​എ​മാ​ര്‍​ക്കു​െ​മ​തി​രെ​യാ​ണ്​ ഇ​രു പാ​ര്‍​ട്ടി​ക​ളും സ്​​പീ​ക്ക​ര്‍​ക്ക്​ അ​യോ​ഗ്യ​ത ശി​പാ​ര്‍​ശ ന​ല്‍​കി​യ​ത്. ഇ​വ​ര്‍​ക്ക്​ വി​പ്പ്​ ബാ​ധ​ക​മാ​വു​മെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം സ്​​പീ​ക്ക​ര്‍ അ​റി​യി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്​​ച നേ​രി​ട്ട്​ ഹാ​ജ​രാ​കാ​ന്‍ വി​മ​ത​രോ​ട്​ നി​ര്‍​ദേ​ശി​ച്ചെ​ങ്കി​ലും എ​ത്തി​യി​ല്ല.

വി​മ​ത​ര്‍​ക്കു​വേ​ണ്ടി സ്​​പീ​ക്ക​ര്‍​ക്കു മു​ന്നി​ല്‍ ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ര്‍ ഒ​രു മാ​സ​ത്തെ സാ​വ​കാ​ശം തേ​ടി​യി​ട്ടു​ണ്ട്.വി​മ​ത​രെ അ​യോ​ഗ്യ​രാ​ക്കി​യാ​ല്‍ ഈ ​സീ​റ്റു​ക​ളി​ല്‍ പി​ന്നീ​ട്​ ന​ട​ക്കു​ന്ന ഉ​പ​തെ​ര ഞ്ഞെ​ടു​പ്പി​ല്‍ ബി.​ജെ.​പി​യെ സ​ഖ്യ​മാ​യി​ത്ത​ന്നെ കോ​ണ്‍​ഗ്ര​സും ജെ.​ഡി-​എ​സും നേ​രി​ടു​മെ​ന്ന സൂ​ച​ന​യാ​ണ്​ സ​ഖ്യം തു​ട​രു​മെ​ന്ന​തി​ലൂ​ടെ നേ​താ​ക്ക​ള്‍ ന​ല്‍​കു​ന്ന​ത്. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയിക്കാമെന്ന പ്രതീക്ഷ അവർക്കുണ്ട് താനും. അ​യോ​ഗ്യ​ത ന​ട​പ​ടി​ക്കെ​തി​രെ വി​മ​ത​ര്‍ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങാ​നും സാ​ധ്യ​ത​യു​ണ്ട്.

ജൂലൈ ആ​ദ്യ​വാ​ര​ത്തി​ല്‍ ഭ​ര​ണ പ​ക്ഷ എം.​എ​ല്‍.​എ​മാ​രു​ടെ കൂ​ട്ട​രാ​ജി​യെ​ത്തു​ട​ര്‍​ന്നു​ള്ള രാ​ഷ്​​ട്രീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ സ്​​പീ​ക്ക​റു​ടെ​യും സു​പ്രീം​കോ​ട​തി​യു​ടെ​യും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍​ക്കു​കൂ​ടി വ​ഴി​വെ​ച്ചി​രു​ന്നു.ത​ങ്ങ​ളു​ടെ രാ​ജി​ക്കാ​ര്യ​ത്തി​ല്‍ സ്​​പീ​ക്ക​റോ​ട്​ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ 15 വി​മ​ത​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര​ജി​യി​ല്‍ വി​ശ​ദ​മാ​യ വി​ധി വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. വി​ധി വി​മ​ത​ര്‍​ക്ക്​ അ​നു​കൂ​ല​മാ​യാ​ല്‍ ബി.​ജെ.​പി​ക്ക്​ ഭ​ര​ണ​ത്തി​ന്​ കാ​ര്യ​മാ​യ ത​ട​സ്സ​ങ്ങ​ളു​ണ്ടാ​വി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button