ബംഗളുരു: കര്‍ണാടകയിലെ 22ഓളം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്കെന്ന് സൂചന. ബി.ജെ.പി നേതാക്കളായ രമേഷ് ജാര്‍ക്കിഹോളിയും ലക്ഷ്മണ്‍ സവാദിയുമാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ കര്‍ണാടകയില്‍ വീണ്ടും ഒരു ഇടവേളയ്ക്കു ശേഷം രാഷ്ട്രീയ നാടകങ്ങൾ നടക്കുകയാണ്. ബിജെപി സർക്കാർ ഉടൻ വീഴുമെന്നായിരുന്നു ഇന്നലെ കൂടി സിദ്ധരാമയ്യ പറഞ്ഞത്. വിമതരായ ബിജെപി എംഎൽഎ മാർ സർക്കാരിനെ വീഴ്ത്തും എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം .
എന്നാൽ കണക്കു കൂട്ടലുകൾ തെറ്റിച്ചു കോണ്‍ഗ്രസ് നേതാവ് തിമ്മണയ്യ ബി.ജെ.പിയില്‍ ചേര്‍ന്നു. പീനിയ മേഖലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്നു തിമ്മണയ്യ. കര്‍ണാടക ബി.ജെ.പിയില്‍ പ്രശ്നങ്ങളുണ്ടെന്നായിരുന്നു ഇന്നലെ സിദ്ധരാമയ്യ പറഞ്ഞത്. കൂടാതെ താനും സഹോദരന്‍ ഉമഷ് ഖട്ടിയും കാലങ്ങളായി പീഡനം അനുഭവിക്കുകയാണെന്ന് മുന്‍ എംപിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ രമേഷ് ഖട്ടി പറഞ്ഞിരുന്നു.
ഉമേഷ് ഖട്ടിയുടെയും രമേഷ് ഖട്ടിയുടെയും നേതൃത്വത്തില്‍ ഒരു വിഭാഗം എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ വിമത നീക്കം നടത്തുന്നതായി റിപോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പദവികളൊന്നും ലഭിക്കാത്തതിന്റെ അമര്ഷത്തിലാണ് രമേശ് ഖട്ടിയുടെ പ്രതികരണമെന്നാണ് ബിജെപി പറയുന്നത്. അതേസമയം തിമ്മണയ്യക്കൊപ്പം 22 എംഎൽഎ മാർ കൂടി കോൺഗ്രസ് വിടുമെന്നാണ് ഇവരുടെ വൃത്തങ്ങൾ നൽകുന്ന സൂചന.
Post Your Comments