ബെംഗളൂരു: 14 മാസങ്ങള്‍ക്കു മുന്‍പ് സഭയില്‍ വിശ്വാസം തെളിയിക്കാനാകാതെ കണ്ണീരോടെ ഇറങ്ങിപ്പോയ യെദ്യൂരപ്പയുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് വിശ്വാസ വോട്ടെടുപ്പിന് ശേഷം യെദ്യൂരപ്പ പ്രതികരിച്ചു. കര്‍ഷകര്‍ക്ക് ഇനി നല്ലകാലമാണെന്നും വികസനത്തിന്റെ പുതിയ വര്‍ഷം ഇന്ന് മുതല്‍ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 99 പേര്‍ സര്‍ക്കാരിനെ പിന്തുണച്ചപ്പോള്‍ 105 പേര്‍ സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്തു.
ആകെ 204 എംഎല്‍മാരാണ് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്തത്.കര്‍ണ്ണാടകയില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപിയും വ്യക്തമാക്കി. എന്നാല്‍ ജെഡിഎസുമായുള്ള സഖ്യത്തിന്റെ കാര്യം പുനപരിശോധിക്കുമെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.16 വിമത എംഎല്‍എമാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് സര്‍ക്കാരിന്റെ ഭാവി തുലാസില്‍ ആയിരുന്നത്.
രണ്ട് സ്വതന്ത്ര എംഎല്‍എമാരും സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്ന നിലപാടിലായിരുന്നു വിമതര്‍.
Post Your Comments