ലണ്ടൻ: സിംബാബ്‌വെ പടിയിറങ്ങുമ്പോൾ മറക്കാനാവാത്ത കുറെ പേരുകൾ വീണ്ടും ഓർത്തെടുക്കുകയാണ് ക്രിക്കറ്റ് ലോകം. ക്രിക്കറ്റ് ബോർഡിൽ രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നുണ്ടെന്നാരോപിച്ചാണ് ഐസിസി സിംബാബ്‌വെ ക്രിക്കറ്റിനെ സസ്പൻഡ് ചെയ്തത്.
ആൻഡി ഫ്ലവറിൽ തുടങ്ങി സഹോദരൻ ഗ്രാൻഡ് ഫ്ലവർ, ഹെൻറി ഒലോംഗ, അലിസ്റ്റർ കാമ്പ്‌ബെൽ, ഹീത്ത് സ്ട്രീക്ക്, തദേന്ദ തയ്ബു തുടങ്ങി ബ്രൻഡൻ ടെയ്‌ലറിലും ഹാമിൽട്ടൻ മസകാഡ്സയിലും എത്തി നിൽക്കുന്ന ഒരുപിടി പേരുകൾ. ഡഗ്ലസ് മരില്ല്യർ എന്ന പേര് ഇന്ത്യക്കാർ പ്രത്യേകം ഓർമിക്കും. 2002 മാർച്ച് 7ന് ഇന്ത്യയെ തോൽപിച്ച സിംബാബ്‌വെ ടീമിൽ ഒൻപതാം നമ്പറിലിറങ്ങിയ മരില്ല്യറാണ് വേറിട്ടു നിന്നത്. 92ൽ ടെസ്റ്റ് പദവി ലഭിച്ച ശേഷം 95ൽ സിംബാബ്‌വെ ആദ്യ ജയം രുചിച്ചത് പാക്കിസ്ഥാനെതിരെയായിരുന്നു.
സിംബാബ്‌വെ ഇല്ലാത്തത് വലിയ നഷ്ടം തന്നെയാണ്. പലരും വിരമിച്ച് കഴിഞ്ഞു. ഇനിയെന്താണ് സംഭവിക്കുക എന്നതിനെപ്പറ്റി അറിയില്ല. മൂന്നു മാസത്തെ സമയം ഐസിസി നൽകിയിട്ടുണ്ടെങ്കിലും അത്ര കാലത്തിനുള്ളിൽ എന്താണ് ചെയ്യേണ്ടതെന്നും അറിയില്ല. ഓർമകളാണ് പടിയിറങ്ങുന്നത്.
Post Your Comments