വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. രണ്ടു ടെസ്റ്റുകളും, മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് വിന്‍ഡീസ് പര്യടനത്തില്‍ ഉള്ളത്. ഓഗസ്റ്റിലാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മയാകും നയിക്കുക. വിരാട് കോഹ്‌ലിക്ക് വിശ്രമം കൊടുക്കാനാണ് സാധ്യത. ധോണിയും പര്യടനത്തിൽ ഉണ്ടാകില്ല. ഈ പര്യടനത്തില്‍ യുവ താരങ്ങള്‍ക്കാകും അവസരം കൊടുക്കുകയെന്നാണ് റിപ്പോർട്ടുകൾ. ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ട്യ എന്നിവര്‍ക്ക് വിശ്രമം നൽകിയേക്കും. സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ എന്നിവര്‍ക്ക് അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments