ന്യൂഡല്‍ഹി: മണിക്കൂറുകള്‍ വൈകിയോടുന്ന ട്രെയിന്‍ കാത്തിരിക്കേണ്ടി വരുന്ന ഗതികേട് അുഭവിക്കാത്ത ട്രെയിന്‍ യാത്രക്കാരുണ്ടാകില്ല. എന്നാല്‍ ഇനി ഇങ്ങനെ കാത്തിരിക്കുമ്പോള്‍ ബോറടി മാറ്റാന്‍ നിങ്ങള്‍ക്കായി ഒരു സൗകര്യം ഒരുങ്ങുന്നുണ്ട്. വിനോദം, വാര്‍ത്തകള്‍, കറന്റ് അഫയേഴ്‌സ് പ്രോഗ്രാമുകള്‍, വിദ്യാഭ്യാസ പരിപാടികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള ഒരു ഫ്രീ ആപ്പ് റെയില്‍വേ നല്‍കും. സീരിയലുകള്‍, പാട്ടുകള്‍, സിനിമകള്‍, ഭക്തി പരിപാടികള്‍, വാര്‍ത്താ സംവാദ ഷോകള്‍തുടങ്ങിയവ ഈ അപ്പില്‍ മുന്‍കൂര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും.
പൈലറ്റ് വിക്ഷേപണമെന്ന നിലയില്‍ വൈ-ഫൈ സജ്ജീകരിച്ചിരിക്കുന്ന 1,600 റെയില്‍വേ സ്റ്റേഷനില്‍ ഇത് നടപ്പാക്കും. പിന്നീട് ഈ വര്‍ഷം ഒക്ടോബറോടെ 4700 നിര്‍ദ്ദിഷ്ട സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ആപ്പിലൂടെ നല്‍കുന്ന പരസ്യങ്ങളും വിനോദ പരിപാടികളും വരുമാനം നേടിത്തരുമെന്ന കണക്കുകൂട്ടലിലാണ് ആപ്പിറക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനായി റെയില്‍വേ ബോര്‍ഡ് ദേശീയ ഗതാഗതത്തിന്റെ ഒരു യൂണിറ്റായ റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിനെ തിരഞ്ഞെടുത്തു.
മുമ്പ് സോണല്‍ റെയില്‍വേയ്ക്കായിരുന്നു പദ്ധതി ചുമതല എന്നാല്‍ ചില വീഴ്ച്ചകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പദ്ധതി റെയില്‍ടെലിന് കൈമാറുകയായിരുന്നു. തങ്ങള്‍ക്ക് റെയില്‍വേ ബോര്‍ഡില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ടെണ്ടര്‍ രേഖയുടെ പണി തുടങ്ങിക്കഴിഞ്ഞെന്നും റെയില്‍ടെല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പുനീത് ചൗള പറഞ്ഞു.
Post Your Comments