കുവൈറ്റ്: കുവൈറ്റിൽ നിന്ന് നഴ്‌സുമാർക്ക് ഒരു ആശ്വാസവാർത്ത. ആരോഗ്യമന്ത്രാലയത്തിന്‍റെ കീഴില്‍ പുറം കരാറില്‍ ജോലി ചെയ്യുന്ന നഴ്സുമാരെ നേരിട്ട് നിയമിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പഠനം നടത്തിവരികയാണെന്ന് ആരോഗ്യ മന്ത്രി ബാസില്‍ അല്‍ സബാഹ് അറിയിച്ചു. ഡോക്ടര്‍മാരുടെ മാതൃകയില്‍ അധിക ജോലി ഏറ്റെടുത്തു ചെയ്യാനുള്ള നഴ്സുമാരെ നിയമിക്കണമെന്ന ആവശ്യം കൂടി പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തിന്‍റെ ചികിത്സാ പരിപാലന രംഗത്ത് സ്ഥിരത കൈവരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
തീരുമാനം യാഥാര്‍ത്ഥ്യമായാല്‍ മലയാളികൾ അടക്കമുള്ള നഴ്‌സുമാർക്ക് ഇതൊരു ആശ്വാസമാകും. ആരോഗ്യ മേഖലയില്‍ 8 രോഗികള്‍ക്ക് ഒരു നഴ്സ് എന്ന അനുപാതമാണു ആഗോള തലത്തില്‍ അനുവര്‍ത്തിച്ചു വരുന്നത്. എന്നാല്‍ കുവൈത്തില്‍ 8 രോഗികള്‍ക്ക് 3 നഴ്സ്മാര്‍ എന്ന രീതിയാണ് തുടരുന്നെതെന്ന് മന്ത്രി പറയുകയുണ്ടായി.
Post Your Comments