Latest NewsGulfOman

സാമൂഹിക മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ : മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്

മസ്കറ്റ്: സാമൂഹിക മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ റോയൽ ഒമാൻ പോലീസിന്റെ ശക്തമായ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ വാഹന രജിസ്‌ട്രേഷൻ പുതുക്കുന്നതിനെ ജല, വൈദ്യുതി ബില്ലുമായി ബന്ധിപ്പിച്ചുവെന്ന തരത്തിൽ വ്യാപക പ്രചാരണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയത്.സാമൂഹിക മാധ്യമങ്ങളിലൂടെ വാഹന രജിസ്‌ട്രേഷൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരം തെറ്റാണെന്നും ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button