ശ്രീനഗര്‍ : വള്ളത്തിനുള്ളിൽവെച്ച് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതിയിൽ മൂന്നുപേർ പിടിയിലായി.ജമ്മു കശ്മീരിലാണ് സംഭവം.ഡാല്‍ തടാകത്തിലെ ശിക്കാര വള്ളത്തില്‍വച്ചാണ് പെൺകുട്ടി ഉപദ്രവിക്കപ്പെട്ടത്.
ജൂലൈ 18 നാണ് സംഭവം ഉണ്ടായത്. നാഗിൻ പോലീസ് കേസ് റെജിസ്റ്റർ ചെയ്തിട്ടുണ്ട്.
സംഭവം നടന്ന ശേഷം പോലീസ് തൽക്ഷണം നടപടിയെടുക്കുകയും പെൺകുട്ടിയെ രക്ഷിക്കുകയും ചെയ്തു. പിടിയിലായ പ്രതികള്‍ മൂന്നുപേരും ശ്രീനഗര്‍ സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments