Latest NewsGulf

ഈ ഗൾഫ് രാജ്യങ്ങളിൽ ശക്തമായ പൊടിക്കാറ്റ് വീശി

കഴിഞ്ഞ ദിവസം കുവൈറ്റിലും സൗദിയിലെ റിയാദിലും ശക്തമായ പൊടിക്കാറ്റ് വീശി. കുവൈറ്റിൽ 45 ഡിഗ്രി സെൽഷ്യസ് ചൂടാണ് കുവൈറ്റിൽ അനുഭവപ്പെട്ടത്. അതേസമയം യുഎഇയിൽ പലയിടങ്ങളിലും ഇന്നു പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു,

കഴിഞ്ഞ ദിവസം അബുദാബിയിലെ അൽ ഐൻ മേഖലയിൽ ശക്തമായ വേനൽമഴ പെയ്തു. ഇടിയോട് കൂടിയ മഴയ്‌ക്കൊപ്പം രാജ്യത്തിന്റെ മറ്റിടങ്ങളിൽ ചൂടുകാലാവസ്ഥയായിരുന്നു. അൽ ഐനിലെ സാഖിർ, ഹിലി, അൽ ഹിയാർ, മസാകിൻ, ദാഹിർ മേഖലകളിൽ ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു മഴ പെയ്തത്‍. 6 വരെ മഴയും കാറ്റും തുടർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button