അബുദാബി : അബുദാബിയിലെ രണ്ടു റോഡുകളിൽ ഗതാഗത നിയന്ത്രണം. അറ്റകുറ്റപ്പണിയുടെ ഭാഗമായി റാഷിദ് ബിൻ സഈദ് സ്ട്രീറ്റിൽ വലതുവശത്തെ 2 ലെയ്നുകള്‍ ഇന്നലെ അർധരാത്രി 12 മുതൽ പുലർച്ചെ 5 വരെ അടച്ചിട്ടിരുന്നു. ഞായർ വരെയാണ് നിയന്ത്രണം.
അതേസമയം അൽമർയ ഐലൻഡിലേക്കുള്ള സർവീസ് റോഡ് കഴിഞ്ഞ ദിവസം അർധരാത്രി 12 മുതൽ അടച്ചിരുന്നു. ഇന്നു രാത്രി 11.30 വരെയാകും നിയന്ത്രണം. യാത്രക്കാർ ബദൽ റോഡുകളെ ആശ്രയിക്കണമെന്നും ഗതാഗത നിയമം പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments