KeralaLatest News

വാറന്റ് തിരുത്തിയത് കയ്യോടെ പൊക്കി കോടതി; ജയില്‍ സൂപ്രണ്ടിനെതിരെ നടപടി ഇങ്ങനെ

തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പോക്‌സോ കേസ് പ്രതിയെ ഹാജരാക്കാതിരിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ കോടതി അയച്ച റിമാന്‍ഡ് വാറന്റ് തീയതി തിരുത്തി. എന്നാല്‍ സംഭവം കയ്യോടെ പിടിച്ച കോടതി ജയില്‍ സൂപ്രണ്ടിനു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. എന്നാല്‍ തീയതി തിരുത്തിയത് താനല്ലെന്നും ഉദ്യോഗസ്ഥരെ സഹായിക്കാന്‍ നിയോഗിച്ച ശിക്ഷാ തടവുകാരാണു തിരുത്തല്‍ വരുത്തിയതെന്നും സൂപ്രണ്ട് പറഞ്ഞു.

തന്നെ കേസില്‍ മാപ്പ് സാക്ഷി ആക്കമമെന്ന് രേഖാമൂലം കോടതിയോട് അപേക്ഷിക്കുകയും ചെയ്തു. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തു റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ മേധാവിക്കു കത്തും നല്‍കിയ അഡിഷനല്‍ സെഷന്‍സ് ജഡ്ജി പി.എന്‍.സീത ഈ അപേക്ഷ തള്ളുകയും ചെയ്തു. ജയില്‍ ഉദ്യോഗസ്ഥരും തടവുകാരും ചേര്‍ന്നു കോടതിയുടെ വാറന്റ് തിരുത്തിയ സംഭവം സംസ്ഥാനത്ത് ഇതാദ്യമാണ്. പോക്‌സോ കേസിലെ പ്രതിയായ എസ്.സ്റ്റീഫനെ കഴിഞ്ഞ നവംബര്‍ 21നു വിചാരണയ്ക്കു ഹാജരാക്കാന്‍ പോക്‌സോ കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ ജയില്‍ അധികൃതര്‍ അന്നു പ്രതിയെ ഹാജരാക്കുകയോ ഹാജരാക്കാത്തതിന്റെ കാരണം അറിയിക്കുകയോ ചെയ്തില്ല. തുടര്‍ന്നാണ് ജയില്‍ സൂപ്രണ്ട് എം.കെ.വിനോദ്കുമാറിനു കോടതി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. സംഭവിക്കാന്‍ പാടില്ലാത്തതു സംഭവിച്ചു. മേലില്‍ കോടതിയുമായി ബന്ധപ്പെട്ടു കൃത്യത വരുത്തിയതിനു ശേഷമേ പ്രതികളെ ഹാജരാക്കുകയുള്ളൂ. മനപൂര്‍വമല്ലാത്ത വീഴ്ചയ്ക്കു മാപ്പപേക്ഷിക്കുന്നു എന്നും സൂപ്രണ്ട് കോടതിക്കയച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button